Connect with us

qatar

2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് ഖത്തര്‍ അംഗീകാരം നല്‍കി

വാര്‍ഷിക നിരക്കില്‍ 4.9 ശതമാനം വര്‍ദ്ധനവ്

Published

|

Last Updated

ദോഹ | ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി. നിയമം 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രി അലി അല്‍ കുവാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

196 ബില്യണ്‍ റിയാല്‍ (53.8 ബില്യണ്‍ ഡോളര്‍) വരവും, 204.3 ബില്യണ്‍ റിയാല്‍ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷിക നിരക്ക് 4.9 ശതമാനം വര്‍ദ്ധനവാണ് കണക്കാക്കുന്നത്. 8.3 ബില്യണ്‍ റിയാലാണ് ബജറ്റ് കമ്മി. നിലവിലെ മണി ബാലന്‍സ് വഴിയും ആവശ്യമെങ്കില്‍ പ്രാദേശിക, വിദേശ കടപത്രങ്ങള്‍ നല്‍കുന്നതിലൂടെയും കുറവ് പരിഹരിക്കുമെന്നും അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റുകളെ അപേക്ഷിച്ച് 22.4 ശതമാനം വര്‍ദ്ധനവാണിത്. ആഗോള ഊര്‍ജ വിലയുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ എണ്ണവില ബാരലിന് 55 ഡോളറായിരിക്കുമെന്ന് അനുമാനിക്കുന്നതിനിടയിലാണ് പുതിയ ബജറ്റ് പ്രഖ്യാപനം.

---- facebook comment plugin here -----

Latest