National
പാകിസ്താന് വേണ്ടി ചാരവൃത്തി; പഞ്ചാബി യൂട്യൂബര്‍ അറസ്റ്റില്‍
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങിനെ പിടികൂടിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.

അമൃത്സര്‍ | പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂട്യൂബര്‍ അറസറ്റില്‍.പഞ്ചാബില്‍ നിന്നുള്ള നിരവധി സബ്‌സ്‌ക്രൈബര്‍മാരുള്ള ജാന്‍ മഹല്‍ എന്ന യൂട്യൂബ് ചാനല്‍ ഉടമ ജസ്ബിര്‍ സിങാണ് അറസ്റ്റിലായത്.പഞ്ചാബ് റൂപ്‌നഗര്‍ സ്വദേശിയാണ് ജസ്ബീര്‍.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങിനെ പിടികൂടിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.സമാന കേസില്‍ ഹരിയാനയില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മല്‍ഹോത്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.
ജ്യോതി മല്‍ഹോത്രയ്ക്ക് പുറമെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനുമായ എഹ്‌സാന്‍-ഉര്‍-റഹീം എന്നറിയപ്പെടുന്ന ഡാനിഷ് എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നെന്നും പറയപ്പെടുന്നു.2020, 2021, 2024 വര്‍ഷങ്ങളില്‍ ജസ്ബീര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നും വിവരമുണ്ട്.