Connect with us

National

പഞ്ചാബ് മന്ത്രി റാണയെ അറസ്റ്റ് ചെയ്യണം; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി

റാണക്കും അനുയായി ഇന്ദര്‍ പ്രതാപ് സിംഗിനുമെതിരെ നിരവധി അഴിമതി പരാതികള്‍ തുടര്‍ച്ചയായി വരുന്നെന്നും യോഗിജി ഉണരണമെന്നും ട്വിറ്റര്‍ ആവശ്യപ്പെടുന്നു.

Published

|

Last Updated

ലക്‌നോ | പഞ്ചാബ് മന്ത്രി റാണ ഗുര്‍ജിത് സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍. പഞ്ചസാര മില്‍ കേസില്‍ റാണക്കെതിരെ നടപടിയെടുക്കൂ എന്നാണ് ആവശ്യം. ‘യോഗിജി ആക്ട് ഓണ്‍ റാണ ഷുഗര്‍ കേസ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ആദ്യ അഞ്ച് ട്രെന്‍ഡിംഗിലൊന്നായി.

റാണയുടെ ഷുഗര്‍ മില്ലും അനുബന്ധ സ്ഥാപനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഐ ടി , ബി എസ് ഇ അടക്കമുള്ള ഏജന്‍സികളുടെ നിരീക്ഷണത്തിലാണെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതില്‍ ഒത്തുകളിയുണ്ടെന്നുമുള്ള പോസ്റ്റര്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ പഞ്ചസാര അഴിമതി നടത്തിയെന്നാണ് പരാതി.

റാണക്കും അനുയായി ഇന്ദര്‍ പ്രതാപ് സിംഗിനുമെതിരെ നിരവധി അഴിമതി പരാതികള്‍ തുടര്‍ച്ചയായി വരുന്നെന്നും യോഗിജി ഉണരണമെന്നും ട്വിറ്റര്‍ ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പഞ്ചാബില്‍ ശക്തിപരീക്ഷണത്തിന് ഇറങ്ങുന്ന എ എ പി നേരത്തേ റാണക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഈയടുത്തുണ്ടായ പുനഃസംഘടനയില്‍ റാണയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ എ എ പി ശക്തമായി രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ ആക്രമണത്തിന് പിന്നിലും എ എ പി അനുയായികളാണെന്നാണ് സൂചന.