National
പഞ്ചാബില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് 'മാഡ് സന്ധു'വിനെ വെടിവെച്ചു കൊലപ്പെടുത്തി
സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്
അമൃത്സര്‍ | ‘മാഡ് സന്ധു’ എന്ന പേരില്‍ പ്രശസ്തനായ മേക്കപ്പ് ആര്‍ടിസ്റ്റ് മധുസൂദനനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ശനിയാഴ്ച്ചയാണ് കൊലപാതകം നടന്നത്.
ലിംഗസമത്വവുമായി ബന്ധപ്പെട്ടും സിനിമാ മേഖലയുമായും പോഡ്കാസ്റ്റുകളില്‍ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു മാഡ് സന്ധു. തന്റെ പ്രസ്താവനകള്‍ വിവാദമാവുകയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങളും ട്രോളുകളും ഇയാള്‍ നേരിട്ടിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നോ ഒരാളാണോ ഒന്നിലധികം ആളുകള്‍ കൊലപാതകത്തിന് പിന്നില്‍ ഉണ്ടോ എന്നുള്ളതിലും അഭ്യൂഹം തുടരുകയാണ്
Content Highlights: Famous makeup artist Mad Sandhu was shot dead by unidentified assailants in Amritsar, Punjab. Sandhu was known for speaking on gender equality and film industry podcasts, often facing cyber harassment. Police have launched an investigation into the murder, while the exact motive remains unknown.



