Connect with us

National

ജയിലുകളിലെ വി ഐ പി മുറികള്‍ അടച്ചുപൂട്ടുമെന്ന് പഞ്ചാബ് സര്‍ക്കാര്‍

ജയിലില്‍ അനാസ്ഥയുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Published

|

Last Updated

ചണ്ഡീഗഡ് | വി ഐ പി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പഞ്ചാബിലെ ജയിലുകളിലെ എല്ലാ വി ഐ പി മുറികളും ജയില്‍ മാനേജ്‌മെന്റ് ബ്ലോക്കുകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സംസ്ഥാന അധികൃതരുടെ നടപടി ജയില്‍ ജീവനക്കാരുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ജയിലില്‍ അനാസ്ഥയുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ പരിസരത്ത് നിന്ന് ഗുണ്ടാസംഘങ്ങളുടെ 710 സെല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഫോണുകള്‍ പിടിച്ചെടുക്കുക മാത്രമല്ല, അതിനുള്ളില്‍ ഇവ വാങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തുവെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. ജയില്‍ തടവുകാരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ അന്വേഷണം നടത്താന്‍  പ്രത്യേക   അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. ചില ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

 

---- facebook comment plugin here -----

Latest