Connect with us

National

പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി: സിദ്ദുവിനെ പിന്തുണച്ച് നേതാക്കള്‍ രംഗത്ത്

രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി നവജ്യോത് സിംഗ് സിദ്ദു അറിയിച്ചു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനം. സത്യത്തിനായി പോരാടും. പഞ്ചാബിനായി എന്തും ത്യജിക്കാന്‍ തയാറാണെന്നും സിദ്ദു വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാണ്ട് നിയോഗിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പഞ്ചാബ് യാത്ര മാറ്റിവെച്ചു. തല്‍ക്കാലം സ്ഥിതി നിരീക്ഷിക്കാനാണ് തീരുമാനം. അതിനിടെ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി നവജ്യോത് സിംഗ് സിദ്ദു അറിയിച്ചു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനം. സത്യത്തിനായി പോരാടും. പഞ്ചാബിനായി എന്തും ത്യജിക്കാന്‍ തയാറാണെന്നും സിദ്ദു വ്യക്തമാക്കി.

പഞ്ചാബില്‍ പുതുതായി ചുമതലയേറ്റ ചന്നി സര്‍ക്കാരില്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ഉള്‍പ്പെടുത്താതിരുന്നതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ സിദ്ദുവിനെ എഐസിസി നേതൃത്വം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്.

സിദ്ദുവിനെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയത് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. രാജിവെക്കുമെന്ന് മൂന്ന് എംഎല്‍എമാര്‍ കൂടി അറിയിച്ചിട്ടുണ്ട്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയില്‍ നിന്ന് റസിയ സുല്‍ത്താനയും പി സി സി ട്രഷറര്‍ സ്ഥാനത്ത് നിന്ന് ഗുല്‍സര്‍ ഇന്ദര്‍ ചഹലും രാജിവെച്ചിരുന്നു.

 

Latest