National
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് നാളെ മിന്നുകെട്ട്; വധു ഡോ. ഗുര്‍പ്രീത് കൗര്‍
ആറ് വര്‍ഷം മുമ്പാണ് ഭഗവന്ത് മന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്.

ചണ്ഡീഗഢ് | പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വീണ്ടും വിവാഹിതനാകുന്നു. നാളെ ചണ്ഡീഗഢില്‍ ഡോ. ഗുര്‍പ്രീത് കൗറിനെ അദ്ദേഹം മിന്നുകെട്ടും. 48കാരനായ ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്.
ആറ് വര്‍ഷം മുമ്പാണ് ഭഗവന്ത് മന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്. ആദ്യ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോള്‍ അമേരിക്കയിലാണ് താമസം. ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ രണ്ടു കുട്ടികളും പങ്കെടുത്തിരുന്നു.
അമ്മയുടെ ആഗ്രഹപ്രകാരമാണ് ഭഗവന്ത് മന്‍ വീണ്ടും വിവാഹിതനാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയും സഹോദരിയുമാണ് വധുവിനെ അവര്‍ക്കായി തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീട്ടില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വധൂവരന്മാരെ ആശീര്‍വദിക്കാന്‍ എത്തും.