Connect with us

From the print

സകാത്ത് ചൂഷണത്തിനെതിരെ ജാഗ്രത പാലിക്കുക- സമസ്ത

പാവപ്പെട്ടവരുടെ അവകാശമായി അല്ലാഹു നിശ്ചയിച്ച സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഉപയോഗിക്കുന്നതും അവകാശികള്‍ക്ക് നല്‍കാതെ കൈവശപ്പെടുത്തുന്നതും സമുദായത്തോട് കാണിക്കുന്ന അക്രമമാണ്.

Published

|

Last Updated

കോട്ടക്കല്‍ | ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നും പ്രധാന ആരാധനയുമായ സകാത്ത് വിതരണത്തിന് ഇടത്തട്ടുകാരില്ലാത്ത സുതാര്യമായ ചൂഷണരഹിത മാര്‍ഗങ്ങളാണ് ഇസ്്ലാം നിശ്ചയിച്ചിട്ടുള്ളതെന്ന് ചെറുശ്ശോല അബ്ദുൽ ജലീല്‍ സഖാഫി. കോട്ടക്കല്‍ ഒ പി എസ് പാലസില്‍ നടന്ന സമസ്ത പണ്ഡിത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്്ലാമിക ഭരണ സംവിധാനമില്ലാത്തിടങ്ങളില്‍ സകാത്ത് നിര്‍ബന്ധമുള്ളവര്‍ക്ക് നേരിട്ട് അവകാശികള്‍ക്ക് നല്‍കുക, അവകാശികളിലേക്ക് എത്തിക്കാന്‍ വക്കീലിനെ ഏല്‍പ്പിക്കുക എന്നീ മാര്‍ഗങ്ങളാണുള്ളത്. സകാത്ത് നേരിട്ട് അവകാശികള്‍ക്ക് നല്‍കലാണ് ഉത്തമം. വക്കീലിനെ ഏല്‍പ്പിച്ചാല്‍ അവകാശികളുടെ കരങ്ങളിലെത്തിയാല്‍ മാത്രമേ സകാത്ത് വീടുകയുള്ളൂ. സര്‍ക്കാറിന് പകരമാണ് സകാത്ത് കമ്മിറ്റിയെന്നും സകാത്ത് ഉടമസ്ഥര്‍ നേരിട്ട് അവകാശികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നാണ് ഇസ്്ലാമിക നിയമമെന്നും പ്രവത്തർകര്‍ കള്ള് വാങ്ങിക്കുടിച്ചാലും സകാത്ത് അവര്‍ക്ക് തന്നെ നല്‍കണമെന്നുമുള്ള വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരസ്യമായി എഴുതിപ്പഠിപ്പിച്ചുകൊണ്ട് സകാത്ത് കൈവശപ്പെടുത്തുന്ന ബൈതുസ്സകാത്ത് പോലെയുള്ള സംവിധാനങ്ങളില്‍ പെട്ടുപോകാതെ സമുദായം സൂക്ഷിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

പാവപ്പെട്ടവരുടെ അവകാശമായി അല്ലാഹു നിശ്ചയിച്ച സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഉപയോഗിക്കുന്നതും അവകാശികള്‍ക്ക് നല്‍കാതെ കൈവശപ്പെടുത്തുന്നതും സമുദായത്തോട് കാണിക്കുന്ന അക്രമമാണ്. സകാത്ത് ശേഖരണ കമ്മിറ്റി ഇസ്്ലാമിക ചരിത്രത്തിനന്യമാണ്. ബൈതുസ്സകാത്ത് വക്കാലത്ത് വകുപ്പിലും ഉള്‍പ്പെടുന്നതല്ല. അഹ്്്ലുബൈത്തിനെ അംഗീകരിക്കാത്ത, തങ്ങന്മാര്‍ ശിയാക്കളുണ്ടാക്കിയ അന്ധവിശ്വാസമാണെന്ന് എഴുതി പ്രസിദ്ധീകരിച്ച പുത്തന്‍വാദികള്‍ ബൈതുസ്സകാത്തിന്റെ പരസ്യത്തിന് സയ്യിദന്മാരെ ഉപയോഗിക്കുന്നത് വിരോധാഭാസവും കാപട്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest