National
പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി മർദിച്ചു, ഭാര്യയെ കൊല്ലാൻശ്രമം: സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്
വിജയ്യുടെ മൊബൈല്‍ ഫോണിലെ ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്.
മുംബൈ| മഹാരാഷ്ട്രയിലെ പുനെയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു.
മഹാരാഷ്ട്ര മന്ത്രി അതുല്‍ സേവിന്റെ ഒഎസ്ഡി ആയി ജോലി ചെയ്യുന്ന വിജയ് ദുല്ചന്ദാണ് പ്രതി.
ഇയാളുടെ 30കാരിയായ ഭാര്യയാണ് പരാതിക്കാരി. വിജയ്യുടെ മൊബൈല്‍ ഫോണിലെ ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വിജയ്, ഭാര്യയെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത മകനെയും ഇയാള്‍ ആക്രമിച്ചു.
കുട്ടിയുമായി വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ട ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlights:
The Pune police have registered a case against Vijay Dulchand, an OSD to Maharashtra Minister Atul Save, for allegedly attempting to murder his wife and brutally assaulting his minor son. The conflict reportedly began over chats found on the official’s mobile phone, leading him to attack his wife with a bat and attempt strangulation. The woman managed to escape with their child and sought help from the police, who have filed charges under various sections of the Bharatiya Nyaya Sanhita.







