Career Education
പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍, നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ (ജൂലൈ 23, ബുധന്‍) നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു. പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) (നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗക്കാര്‍ക്കു മാത്രം – കാറ്റഗറി നമ്പര്‍ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വര്‍ഗ വികസന കോര്‍പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എന്നാല്‍, നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പി എസ് സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.