Organisation
പ്രവാചകന്റെ സന്ദേശം ലോക ജനത്ക്ക് അനുഗ്രഹം: ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
'മുഹമ്മദ് റസൂല്‍' പുസ്തക ചര്‍ച്ചാ പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട | പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശം ലോക ജനതക്ക് അനുഗ്രഹമാണെന്നും മാനവ ഐക്യത്തിന് ശക്തിയേകുന്നതുമാണെന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപൊലീത്ത പറഞ്ഞു. തിരുനബി (സ്വ)യുടെ സ്നേഹ ലോകം എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പുസ്തക പരിചയം പദ്ധതി പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപൊലീത്ത.
സ്നേഹവും കരുണയും വറ്റിപ്പോകുന്ന ഈ കാല കഘട്ടത്തില്‍ നബിയുടെ സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്നും ആ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ലോകം ആഘോഷിക്കുന്നതെന്നും മെത്രാപൊലീത്ത പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രചിച്ച ‘മുഹമ്മദ് റസൂല്‍’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചര്‍ച്ച നടക്കുന്നത്. പുസ്തകം രചിച്ച എ പി അബൂബക്കര്‍ മുസ്ലിയാരെ അഭിനന്ദിക്കുന്നുവെന്നും ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപൊലീത്ത പറഞ്ഞു.
സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ ഡോ. പുനല്ലൂര്‍ സോമരാജന്‍, കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി സുധീര്‍ വഴിമുക്ക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മത സാംസ്‌കാരിക സാഹിത്യ രാഷ്ടീയ രംഗത്തെ പ്രമുഖര്‍ക്കാണ് പുസ്തകം നല്‍കുന്നത്.