kerala muslim jamaath
കലക്ടറേറ്റ് മാര്‍ച്ച് ചിത്രം ഉപയോഗപ്പെടുത്തി മതവിദ്വേഷ പ്രചാരണം: കേരള മുസ്ലിം ജമാഅത്ത് പരാതി നല്‍കി
മതവിദ്വേഷവും സമുദായങ്ങള്‍ തമ്മില്‍ ബോധപൂര്‍വ സംഘര്‍ഷവും സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
		
      																					
              
              
            മലപ്പുറം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തുകയും തെളിവുകളെല്ലാം നശിപ്പിക്കാന്‍ തന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയും കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചും നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിന്റെ ചിത്രങ്ങളുപയോഗിച്ച് തെറ്റായി പ്രചാരണം നടത്തുന്നതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മതവിദ്വേഷവും സമുദായങ്ങള്‍ തമ്മില്‍ ബോധപൂര്‍വ സംഘര്‍ഷവും സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
