Connect with us

Uae

റാസ് അല്‍ ഖൈമയില്‍ പരിപാടികള്‍ പ്രഖ്യാപിച്ചു

ഡിസംബര്‍ 31-ന് രാത്രിയാണ് ആഘോഷ പരിപാടികള്‍ നടക്കുക.

Published

|

Last Updated

റാസ് അല്‍ ഖൈമ|റാസ് അല്‍ ഖൈമ വിപുലമായ പുതുവത്സരാഘോഷം പ്രഖ്യാപിച്ചു. ഡിസംബര്‍ 31-ന് രാത്രിയാണ് ആഘോഷ പരിപാടികള്‍ നടക്കുക. മാര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനും ഇടയിലുള്ള വാട്ടര്‍ഫ്രണ്ട് ഏരിയയിലാണ് ആഘോഷ പരിപടി നടക്കുന്നത്. ധായ, ജെയ്സ്, യാനാസ്, റാംസ് തുടങ്ങിയ പാര്‍ക്കിംഗ് സോണുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്ന് വെടിക്കെട്ട് വീക്ഷിക്കാനാവും.

സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനമുണ്ട്. ബി എം റിസോര്‍ട്ടില്‍ നിന്ന് നാല് മിനിറ്റ് ഡ്രൈവ് ചെയ്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സൈറ്റിന് സമീപം പാര്‍ക്കിംഗ് സൗകര്യമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. അര്‍ധരാത്രിക്ക് മുമ്പ് വെടിക്കെട്ട് ആരംഭിക്കും.

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫുഡ് ട്രക്കുകളും ഉണ്ടാവും. പ്രശസ്തരായ കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. അല്‍ റാംസ് പാര്‍ക്കിംഗ് സോണില്‍ മാത്രമേ ബാര്‍ബിക്യു അനുവദിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest