Kerala
പ്രൊഫ. ടി ജെ ജോസഫ് കൈവെട്ടു കേസ്; ഒന്നാം പ്രതി സവാദിനെ എന്‍ ഐ എ കസ്റ്റഡിയില്‍
ഈമാസം 27 വരെയാണ് ഒന്നാം പ്രതി സവാദിനെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായത്.

തിരുവനന്തപുരം | പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ടു കേസിലെ ഒന്നാം പ്രതി സവാദിനെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഈമാസം 27 വരെയാണ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായത്. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എ ആവശ്യം.
ഇന്നലെ എറണാകുളം സബ് ജയിലില്‍ നടത്തിയ സവാദിന്റെ തിരിച്ചറിയല്‍ പരേഡില്‍ പ്രൊഫ. ടി ജെ ജോസഫ് സവാദിനെ തിരിച്ചറിഞ്ഞിരുന്നു.
ആക്രമണത്തിനും ശേഷം ഒളിവിലായിരുന്ന സവാദിനെ കഴിഞ്ഞാഴ്ച കണ്ണൂരിലെ മട്ടന്നൂരില്‍ നിന്ന് എന്‍ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യുമാന്‍സ് കോളജിലെ മലയാളം അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.
---- facebook comment plugin here -----