Connect with us

Kerala

നിലമ്പൂരില്‍ ഷൗക്കത്തിനായി പ്രിയങ്കയെത്തും

ഒരുദിവസം മുഴുവന്‍ പ്രചാരണത്തിന് പ്രിയങ്ക നിലമ്പൂരില്‍ ചെലവഴിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍

Published

|

Last Updated

മലപ്പുറം |  യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തും . വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9മുതല്‍ 11വരെ തീയതികളില്‍ അവര്‍ കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം

ഒരുദിവസം മുഴുവന്‍ പ്രചാരണത്തിന് പ്രിയങ്ക നിലമ്പൂരില്‍ ചെലവഴിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. ജൂണ്‍ 19-നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

 

 

Latest