Connect with us

Kerala

കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരുക്ക്

ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് എലത്തൂർ പോലീസ് അറിയിച്ചു.

Published

|

Last Updated

എലത്തൂർ|  സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ച് 13 ഓളം പേർക്ക് പരുക്ക്. എലത്തൂർ ചെട്ടികുളം ബസ് സ്റ്റോപ്പിന് സമീപം ശനി വൈകിട്ട് 5.30നായിരുന്നു അപകടം. തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിൻറെ പിറകിൽ അതേ ദിശയിൽ നിന്ന് വന്ന ബാലുശ്ശേരി- കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലോടുന്ന ബസ്സ് ഇടിക്കുകയായിരുന്നു.

ബാലുശ്ശേരി ബസ്സിൻറെ മുൻഭാഗവും തലശ്ശേരി ബസ്സിൻറെ പിൻഭാഗവും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകളിലുമായി ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു.ബാലുശ്ശേരി കോഴിക്കോട് ബസ്സ് തലശ്ശേരി കോഴിക്കോട് ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

പരുക്കേറ്റ യാത്രക്കാരെ നാട്ടുകാർ നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ചു. എലത്തൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് എലത്തൂർ പോലീസ് അറിയിച്ചു. ഇരുബസ്സുകളും ക്രയിൻ ഉപയോഗിച്ച് മാറ്റി.

Content Highlights:
Thirteen passengers sustained injuries following a rear-end collision between two private buses near the Chettikulam bus stop in Elathur. The accident occurred on Saturday evening when a bus on the Balussery-Kozhikode route attempted to overtake another bus heading from Thalassery to Kozhikode. Local residents quickly shifted the injured to various hospitals, and the Elathur police confirmed that no one sustained life-threatening injuries.

Latest