Connect with us

Kozhikode

പ്രിസം ശരീഅ സെമിനാര്‍ സംഘടിപ്പിച്ചു

സെമിനാര്‍ നടത്തിയത് 'തസ്വവ്വുഫ്: മതം, മതേതരം, സാഹിത്യം' എന്ന വിഷയത്തില്‍.

Published

|

Last Updated

'തസ്വവ്വുഫ് : മതം, മതേതരം, സാഹിത്യം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ശരീഅ സെമിനാര്‍ മുഹ്യിദ്ധീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

പൂനൂര്‍ | മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ചതുര്‍ദിന ഉര്‍സെ അജ്മീറിനോടനുബന്ധിച്ച് ‘തസ്വവ്വുഫ്: മതം, മതേതരം, സാഹിത്യം’ എന്ന വിഷയത്തില്‍ പ്രിസം ശരീഅ സെമിനാര്‍ സംഘടിപ്പിച്ചു.

ജാമിഅ മദീനത്തുന്നൂര്‍ സീനിയര്‍ മുദര്‍രിസ് മുഹ്യിദ്ധീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്തു. വി ബീരാന്‍കുട്ടി ഫൈസി ഏകരൂല്‍ അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി മോഡറ്റേറായി.

തസവ്വുഫ് ; ലക്ഷ്യവും പ്രയോജനവും, തസവ്വുഫ് ; തത്വങ്ങളും അടിസ്ഥാനങ്ങളും, സൂഫിയാക്കളുടെ വ്യത്യസ്തത ഹാലുകള്‍, തസവുഫിന്റെ ഗ്രന്ഥങ്ങളും സൂഫിയാക്കളുടെ പ്രയോഗങ്ങളും; വായനയുടെ രീതി, തസവ്വുഫും ശീഇസവും; വസ്തുതകളും വിമര്‍ശനങ്ങളും, സൂഫിസം; മതേതര നിറഭേദങ്ങള്‍, സൂഫികളും സാഹിത്യമെഴുത്തും, സൂഫികളുടെ മുസ്‌ലിം സ്വാധീനം, സൂഫികളും ബഹുസ്വര സമൂഹവും, തസവ്വുഫ്; അക്കാദമിക പഠനങ്ങള്‍, വിവിധ സൂഫി ത്വരീഖത്തുകള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം മുതവക്കില്‍ നൂറാനി, നജീബ് നൂറാനി, ബാസില്‍ നൂറാനി, യാസീന്‍ സിദ്ധീഖ് നൂറാനി, ആശിഖ് അലി ഖാദിരി നൂറാനി, മുബഷിര്‍ നൂറാനി ഖാദിരി, നിസാര്‍ നൂറാനി, വാസില്‍ നൂറാനി, ശിബ്ലി താഹിര്‍ നൂറാനി പ്രബന്ധങ്ങളവതരിപ്പിച്ചു. ബാസില്‍ നൂറാനി നന്ദി പറഞ്ഞു.

 

 

Latest