Connect with us

International

ചാള്‍സ് രാജകുമാരന്‍ യുകെയില്‍ ഉക്രൈന്‍ മിലിട്ടറി റിക്രൂട്ട്മെന്റുമായി കൂടിക്കാഴ്ച്ച നടത്തി

ആറ് മാസത്തിനുള്ളില്‍ 10,000 ഉക്രൈനിയന്‍ സൈനികരെ പരിശീലിപ്പിക്കാനുള്ള ലക്ഷ്യത്തിലെത്തിയതായി ബ്രിട്ടീഷ് സേന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു

Published

|

Last Updated

ലണ്ടന്‍| ഉക്രൈനിയന്‍ സൈനികരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തി ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ട്രെഞ്ച് യുദ്ധത്തില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരുമായായിരുന്നു കൂടിക്കാഴ്ച്ച.

ആറ് മാസത്തിനുള്ളില്‍ 10,000 ഉക്രൈനിയന്‍ സൈനികരെ പരിശീലിപ്പിക്കാനുള്ള ലക്ഷ്യത്തിലെത്തിയതായി ബ്രിട്ടീഷ് സേന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. മധ്യ ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷെയറിലെ പരിശീലന കേന്ദ്രമാണ് ചാള്‍സ് സന്ദര്‍ശിച്ചത്, അവിടെ 200 സൈനികര്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള സൈനിക മേജറായ ടോണി ഹാരിസിന്റെ കീഴില്‍ അഞ്ച് ആഴ്ചത്തെ അടിസ്ഥാന യുദ്ധ പരിശീലനം പൂര്‍ത്തിയാക്കിവരികയാണ്. ഊഷ്മളമായ സ്വാഗതത്തിനും യുദ്ധത്തില്‍ നിന്ന് അഭയം പ്രാപിച്ച ഉക്രൈനിയന്‍ പൗരന്മാരുടെ കൂടെ നിന്നതിനും ‘ ചാള്‍സിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു.

 

 

Latest