Connect with us

indian independence

പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

2047 ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും മോദി പറഞ്ഞു. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2047 ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ സായുധ സേന സര്‍ജിക്കല്‍, വ്യോമാക്രമണം നടത്തുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറയുന്നു. പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താല്‍ക്കാലിക കൈയടിക്ക് വേണ്ടിയല്ല. മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ്.

കഴിഞ്ഞ 10 വര്‍ഷത്തെ വളര്‍ച്ച യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഒരു കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളിലൂടെ ലക്ഷാധിപതികളായി. 10 കോടിയിലധികം വനിതകള്‍ ഇന്ന് സ്വയംപര്യാപ്തരാണെന്നും മോദി പറഞ്ഞു.

ബഹിരാകാശ രംഗത്ത് സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തി. ബഹിരാകാശ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വരുന്നു. ഇന്ത്യയുടെ വളര്‍ച്ച ബഹിരാകാശ നേട്ടങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ്.പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി. ചെറിയ കാര്യങ്ങള്‍ക്ക് ജയിലില്‍ ഇടുന്ന നിയമങ്ങള്‍ ഇല്ലാതാക്കി. രാഷ്ട്ര സേവനത്തിന് വീണ്ടും അവസരം നല്‍കിയ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

 

Latest