tata
ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധിക്കും
വാഹന നിര്‍മ്മാണത്തിനാവശ്യമായ സ്റ്റീല്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വര്‍ധനയാണ് വാണിജ്യ വാഹനങ്ങളുടെ വിലവര്‍ധനവിലേക്ക് എത്തിച്ചത്
മുംബൈ | വാണിജ്യ വാഹനങ്ങളുടെ വില കൂടുമെന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ടാറ്റാ മോട്ടോഴ്‌സ്. ഒക്ടോബര്‍ ഒന്ന് മുതല്‍ തങ്ങളുടെ വാണിജ്യ ശ്രേണിയിലെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്‌സ്.
ബേസ് മോഡലുകള്‍ക്കും വേരിയെന്റുകള്‍ക്കും ഒരു പോലെ രണ്ട് ശതമാനം വില വര്‍ധനയുണ്ടാകുമെന്നും കമ്പനി അറിയിച്ചു. വാഹന നിര്‍മ്മാണത്തിനാവശ്യമായ സ്റ്റീല്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വര്‍ധനയാണ് വാണിജ്യ വാഹനങ്ങളുടെ വിലവര്‍ധനവിലേക്ക് എത്തിച്ചത്. സാമഗ്രികളുടെ വില വര്‍ധനവിന്റെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വാഹനങ്ങളുടെ വില വര്‍ധനവ് കുറച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്കും ഫ്‌ലീറ്റ് ഉടമകള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്നും ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു.



