Connect with us

congress president election

അധ്യക്ഷ തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബം നിഷ്പക്ഷർ; ഭാരവാഹികൾ പരസ്യപ്രചാരണം നടത്തരുതെന്നും തരൂർ

വലിയ നേതാക്കളുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

Published

|

Last Updated

കൊല്ലം | കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം നിഷ്പക്ഷരാണെന്നും ഭാരവാഹികൾ പരസ്യ പ്രചാരണം നടത്തരുതെന്ന് കർശന നിർദേശമുണ്ടെന്നും ശശി തരൂർ എം പി. പ്രചാരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

സോണിയയെയും രാഹുലിനെയും പ്രിയങ്കയെയും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അപ്പോഴാണ് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നത് അവർ ആവർത്തിച്ചതെന്നും നിഷ്പക്ഷത പുലർത്തുമെന്ന നിലപാട് പ്രകടിപ്പിച്ചതെന്നും തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതിന് ശേഷവും സോണിയ കുടുംബം ഈ നിലപാടിലാണ്. കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഭാരവാഹിത്വം രാജിവെച്ച് പ്രചാരണം നടത്താമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. വലിയ നേതാക്കളുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

12 സംസ്ഥാനങ്ങളിലെങ്കിലും നേരിട്ടെത്തി പ്രചാരണം നടത്തും. നാഗ്പുരിലും ഹൈദരാബാദിലും പ്രചാരണം നടത്തിയതിന് ശേഷമാണ് കേരളത്തിലെത്തിയത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ പോകുമെന്നും തരൂർ പറഞ്ഞു. തരൂരും മല്ലികാർജുന ഖാർഗെയുമാണ് സ്ഥാനാർഥികൾ. ഔദ്യോഗിക സ്ഥാനാർഥി എന്ന നിലക്ക് ഖാർഗെക്ക് പല പി സി സികളും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest