Connect with us

Ongoing News

മദീന മുനവ്വറയിൽ റമസാൻ മുന്നൊരുക്കം പൂർത്തിയായി

617 യന്ത്ര ഉപകരണങ്ങളും 4,966 കേഡറുകളും പ്രവർത്തിക്കുന്നതായി മുനിസിപ്പാലിറ്റി

Published

|

Last Updated

മദീന | പ്രവാചക നഗരിയായ മദീന മുനവ്വറയിൽ അനുഗ്രഹീതമായ റമസാൻ മാസത്തെ സ്വീകരിക്കുന്നതിനുള്ള പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയായതായി അൽ-മദീന അൽ-മുനവ്വറ മുനിസിപ്പാലിറ്റി അറിയിച്ചു.

പൊതു ശുചിത്വം, മാലിന്യ ശേഖരണം, ഗതാഗതം, സുരക്ഷിതത്വം എന്നിവ ഉൾപ്പെടുന്ന എല്ലാ മുനിസിപ്പൽ ജോലികളും സേവനങ്ങളും ഊർജിതമാക്കുന്ന പദ്ധതിയിൽ 617 യന്ത്ര ഉപകരണങ്ങളും കേഡറുകളുടെ പ്രവർത്തന പദ്ധതികൾക്കായി 4,966 പേരും  പ്രവർത്തിക്കുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു.

വിപണി നിരീക്ഷിക്കുന്നതിനും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വാണിജ്യ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നതിനും റസിഡൻഷ്യൽ കേന്ദ്രങ്ങൾ, സെൻട്രൽ ഏരിയ, മസ്ജിദുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നീ അഞ്ച് പ്രധാന  കേന്ദ്രങ്ങൾ  ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി  ഫീൽഡ് ടീമുകളും സജ്ജമായിട്ടുണ്ട്.

Latest