Malappuram
വിശുദ്ധ റമസാന്‍ വിചിന്തനത്തിനും തിരിച്ചുവരവിനുമുള്ള അവസരം: ഖലീലുല്‍ ബുഖാരി തങ്ങള്‍
ജീവിതത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ തിരുത്താനും സുകൃതങ്ങള്‍ നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാനും വിശ്വാസികള്‍ പ്രയത്നിക്കണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

മലപ്പുറം | വിശുദ്ധ റമസാന്‍ പുനര്‍ വിചിന്തനത്തിനും തിരിച്ചുവരവിനുമുള്ള അവസരമാണെന്നും സഹജീവിയുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട് കാരുണ്യം ചൊരിയേണ്ട ദിനരാത്രങ്ങളാണെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ തിരുത്താനും സുകൃതങ്ങള്‍ നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാനും വിശ്വാസികള്‍ പ്രയത്നിക്കണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. മഅദിന്‍ റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകള്‍ക്കുള്ള പഠന വേദി ഇന്ന് ആരംഭിക്കും. രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന പരിപാടിയില്‍ ശാക്കിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും. ഉച്ചക്ക് 1 ന് നടക്കുന്ന കര്‍മശാസ്ത്ര പഠനത്തിന് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി നേതൃത്വം നല്‍കും