From the print
ഫലസ്തീനികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തുക: സമസ്ത
റമസാനിലെ വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനു ശേഷവും റമസാന്‍ 15ന് ശേഷം വിത്റ് നിസ്‌കാരത്തിലെ ഖുനൂതിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണം.
കേരള യാത്രയുടെ പ്രചാരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യാത്രയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ട്രഷറര്‍ ഡോ. അലി അല്‍ ഫൈസി നിര്‍വഹിക്കുന്നു.
കോഴിക്കോട് | ഫലസ്തീനികള്‍ക്ക് രക്ഷയും സമാധാനവും ലഭിക്കുന്നതിന് റമസാനിലെ വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനു ശേഷവും റമസാന്‍ 15ന് ശേഷം വിത്റ് നിസ്‌കാരത്തിലെ ഖുനൂതിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്ന് സമസ്ത നേതാക്കള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
യാതൊരുവിധ മാനുഷിക മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാതെ കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങളെ ഇസ്റാഈല്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു.





