Connect with us

Kerala

മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥന നടത്തുക: കാന്തപുരം ഉസ്താദ്

വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Published

|

Last Updated

കോഴിക്കോട് | അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ രോഗശമനത്തിന് വേണ്ടി പ്രാര്‍ഥന നടത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‍‍ലിയാർ അഭ്യര്‍ഥിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ മാസം 20നാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

---- facebook comment plugin here -----