Saudi Arabia
സഊദി വിദേശകാര്യ മന്ത്രിയും സംഘവും സിറിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച്ച നടന്നത്
മ്യൂണിക് | ആഗോള സുരക്ഷാ വിദഗ്ധര്‍, രാഷ്ട്രീയ-സൈനിക നേതാക്കല്‍ പങ്കെടുക്കുന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ സഊദി വിദേശകാര്യ മന്ത്രിയും ഫര്‍ഹാന്‍ രാജകുമാരനും സംഘവും സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍-ഷൈബാനിയുമായും കുര്‍ദിഷ് നേതാവ് മസ്ലൂം അബ്ദി ഉള്‍പ്പെടുന്ന സിറിയന്‍ പ്രതിനിധി സംഘവുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തി
സിറിയന്‍ സര്‍ക്കാറുമായി സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള സമഗ്ര കരാറിനെ ഫൈസല്‍ രാജകുമാരന്‍ സ്വാഗതം ചെയ്തു. സിറിയയുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനുള്ള സിറിയന്‍ സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും രാജ്യത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും,സഊദി അറേബ്യയും സിറിയയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍,മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷ, സ്ഥിരത, വികസനം എന്നിവ കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അവലോകനം ചെയ്തതായി സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു
സമ്മേളനത്തോടനുബന്ധിച്ച് അറബ്, ആഫ്രിക്കന്‍ കാര്യങ്ങള്‍ക്കായുള്ള യുഎസ് സീനിയര്‍ ഉപദേഷ്ടാവ് മസാദ് ബൗലോസുമായി ഫൈസല്‍ രാജകുമാരന്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി.


