Connect with us

pravasi sahithyotsav

പ്രവാസി സാഹിത്യോത്സവ്: സ്വാഗതസംഘം രൂപവത്കരിച്ചു

യൂനിറ്റ് മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ 22 യൂനിറ്റുകളിലും പുരോഗമിക്കുന്നു.

Published

|

Last Updated

അജ്‌മാൻ | രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന അജ്‌മാൻ സോൺ പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 22ന്. 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. അബ്‌ദുന്നാസിർ സഅദി ആറളം (ചെയർമാൻ), സിദ്ദീഖ് അമാനി (ജനറൽ കൺവീനർ), ശിഹാബുദ്ദീൻ സഖാഫി (ഫിനാൻസ് കൺവീനർ ), മുഹമ്മദ് ബാഖവി, യൂനുസ് നൂറാനി, സിദ്ദീഖ് അസ്ഹരി, മുജീബ് സഅദി, ശരീഫ് സഅദി, മുസ്തഫ കമാൽ  (വൈസ് ചെയർമാൻ), കമാൽ ചേലേരി, ഹബീബ് ചാലിയം, അനസ് മടവൂർ, റഹീം മാക്, അബ്ദുൽ ജബ്ബാർ വാരം  (ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സോൺ ചെയർമാൻ മുസ്തഫ കമാലിന്റെ അധ്യക്ഷതയിൽ കറാമ സുന്നി സെന്ററിൽ  ചേർന്ന സ്വാഗത സംഘ രൂപവത്കരണ സംഗമം ഐ സി എഫ് സെൻട്രൽ ഫിനാൻസ് സെക്രട്ടറി അബ്‌ദുർറശീദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണവും നാഷനൽ ചെയർമാൻ ശാഫി നൂറാനി ആശംസയും നേർന്നു. ഐ സി എഫ് സെൻട്രൽ ഡെപ്യൂട്ടി ചെയർമാൻ ശിഹാബുദ്ദീൻ സഖാഫി സാഹിത്യോത്സവ് പ്രഖ്യാപനത്തോടൊപ്പം പോസ്റ്റർ പ്രകാശനവും നടത്തി. ഐ സി എഫ്, കെ സി എഫ്, ആർ എസ് സി സെൻട്രൽ, സെക്ടർ, യൂനിറ്റ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ വാരം സ്വാഗതവും ജഅ്ഫർ സ്വാദിഖ് സിദ്ദീഖി നന്ദിയും പറഞ്ഞു.

യൂനിറ്റ് മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ 22 യൂനിറ്റുകളിലും പുരോഗമിക്കുന്നു. കഥ, കവിത, മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, ഫാമിലി മാഗസിൻ തുടങ്ങി 92 ഇനങ്ങളിൽ ബഡ്സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി അഞ്ച് സെക്ടറുകൾ മാറ്റുരക്കും.

Latest