Kozhikode
പി പി ഉസ്താദ് അനുസമരണ സമ്മേളനം തുടങ്ങി
ബൈത്തുല്‍ ഇസ്സ കമ്മിറ്റിയുടെ കീഴില്‍ മൂന്ന് ദിവസം നരിക്കുനിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ബൈത്തുല്‍ ഇസ്സ: സ്ഥാപനങ്ങളുടെ വൈസ് പ്രസിഡണ്ട് സയ്യിദ് ഇല്യാസ് തങ്ങള്‍ എരുമാട് ഉദ്ഘാടനം ചെയ്തു
നരിക്കുനി | സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും നരിക്കുനി ബൈത്തുല്‍ ഇസ്സ: സ്ഥാപനങ്ങളുടെ ശില്പിയുമായിരുന്ന പാറന്നൂര്‍ പി പി മുഹ്യിദ്ദീന് കുട്ടി മുസ്ലിയാരുടെ 15-ാം അനുസ്മരണ സമ്മേളനം നരിക്കുനിയില്‍ ആരംഭിച്ചു
ബൈത്തുല്‍ ഇസ്സ കമ്മിറ്റിയുടെ കീഴില്‍ മൂന്ന് ദിവസം നരിക്കുനിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ബൈത്തുല്‍ ഇസ്സ: സ്ഥാപനങ്ങളുടെ വൈസ് പ്രസിഡണ്ട് സയ്യിദ് ഇല്യാസ് തങ്ങള്‍ എരുമാട് ഉദ്ഘാടനം ചെയ്തു .പ്രമുഖ പ്രാസംഗികനും പണ്ഡിതനുമായ നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി . സ്വാഗതസംഘം ചെയര്മാന് സി വി ഹൃസൈന് മുസ്ലിയാര് അധ്യക്ഷത വഹിച്ചു . ബൈത്തുല്‍ ഇസ്സ :ജനറല്‍ സെക്രട്ടറി ടി എ മുഹമ്മദ് അഹ്സനി, മുജ്ത്തബാ നൂറാനി, അബ്ദുല്‍ അസീസ് മുക്കടം കാട്, പി പി എം ബഷീര്‍ പ്രസംഗിച്ചു കണ്‍വീനര്‍ എ പി നിസാര്‍ സഖാഫി സ്വാഗതവും ഒ പി മുഹമ്മദ് മാസ്ററര് നന്ദിയും പറഞ്ഞു
നാളെ (ഞായര്‍) സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് ഡയരക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും .തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ബൈത്തുല്‍ ഇസ്സ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും വി പി എം ഫൈസി വില്യാപ്പളളി, ടി കെ അബ്ദുറഹിമാന് ബാഖവി, പി വി അഹമ്മദ് കബീര്‍, സി എം അബൂബക്കര്‍ സഖാഫി,ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത്, ടി എ മുഹമ്മദ് അഹ്സനി, സി എം യൂസുഫ് സഖാഫി, സി മൊയ്ദീന് കുട്ടി ഹാജി പ്രസംഗിക്കും
Content Highlights: The 15th commemoration conference of late scholar Parannoor PP Muhyidheen Kutty Musliyar began at Narikkuni under the Baitul Izza committee. Syed Ilyas Thangal Erumad inaugurated the three-day event while C Muhammad Faizi and Grand Mufti Kanthapuram AP Aboobacker Musliyar will address upcoming sessions. Various scholars and leaders are participating in the remembrance programs.







