Connect with us

National

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ഥി പ്രവാഹത്തിന് സാധ്യത; സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും

Published

|

Last Updated

ന്യൂഡല്‍ഹി |  ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനങ്ങളോട് കരുതിയിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കരി. അതേ സമയം ശ്രീലങ്കയിലെ പ്രശ്‌നങ്ങളില്‍ തല്‍ക്കാലം ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും.

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധം തുടരുകയാണ്.പ്രസിഡന്റ് ഗോതബയ രജപക്‌സെ ബുധനാഴ്ച്ച രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗോതബായ രാജി വച്ചാല്‍ സ്പീക്കര്‍ അബെയവര്‍ധനയ്ക്കാവും താല്‍ക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സര്‍ക്കാര്‍ അധികാരമേല്‍ക്കും.

 

---- facebook comment plugin here -----

Latest