Kerala
മലിനീകരണം; ബി പി സി എല്‍ കൊച്ചിന്‍ റിഫൈനറിക്ക് രണ്ടു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍
കൊച്ചി | മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ ബി പി സി എല്‍ കൊച്ചി റിഫൈനറിക്ക് രണ്ടു കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. പൊതു താത്പര്യ ഹരജി പരിഗണിച്ചാണ് നടപടി.
പരിസരത്ത് മലിനീകരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാക്ടറിയില്‍ ഗ്രീന്‍ ബെല്‍റ്റ് ശക്തിപ്പെടുത്താനും ശബ്ദ മലിനീകരണം കുറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.







