Connect with us

independence day celebrations

ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കം ഇന്ത്യക്ക് ഭൂഷണമല്ല: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

എസ് വൈ എസിന്റെ സന്നദ്ധ സംഘമായ ടീം ഒലീവ് അംഗങ്ങളുടെ റാലി പ്രൗഢമായി.

Published

|

Last Updated

മലപ്പുറം | ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കം ഇന്ത്യക്ക് ഭൂഷണമല്ലെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുള്‍പ്പെടെയുള്ളവരുടെ പങ്ക് അനിഷേധ്യമാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മതേതരത്വവും മത സൗഹാര്‍ദവും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതും രാഷ്ട്ര സുരക്ഷക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പാണ്ടിക്കാട് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് സി കെ ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസര്‍  ഡോ.കെ എസ് മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ രാജ്യം ഒരു മതത്തിലും അധിഷ്ഠിതമല്ലെന്നും  രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നാം എല്ലാം മറന്ന് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി സന്ദേശം നല്‍കി. ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മെറ്റീരിയല്‍ ചാലഞ്ച് പൂര്‍ത്തീകരിച്ച  പെരിന്തല്‍മണ്ണ, വണ്ടൂര്‍ സോണുകള്‍ക്കുള്ള അവാര്‍ഡുകള്‍ സയ്യിദ് ഖലീല്‍ അല്‍ ബുഖാരി വിതരണം ചെയ്തു.

സി കെ ശക്കീര്‍, പി കെ മുഹമ്മദ് ശാഫി എന്നിവര്‍  പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ മാസ്റ്റര്‍, ജില്ലാ ജന. സെക്രട്ടറി വി പി എം ഇസ്ഹാഖ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുർറശീദ്  സഖാഫി പത്തപ്പിരിയം, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് ശാക്കിര്‍ സിദ്ദീഖി, എ പി ബശീര്‍ ചെല്ലക്കൊടി, അലവി ഫൈസി കൊടശ്ശേരി, പി യൂസുഫ് സഅദി സംസാരിച്ചു.

സമ്മേളന ശേഷം നടന്ന എസ് വൈ എസിന്റെ സന്നദ്ധ സംഘമായ ടീം ഒലീവ് അംഗങ്ങളുടെ റാലി പ്രൗഢമായി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേകം യൂണിഫോമിട്ട 75 അംഗ കേഡറ്റുകളുടെ സാന്നിധ്യം ശ്രദ്ധേയമായി. മതേതരത്വവും സൗഹാര്‍ദവും ഉറപ്പുനല്‍കുന്ന ഭരണഘടന തിരുത്തിയെഴുതാന്‍ വെമ്പല്‍ കൊള്ളുന്നവർക്ക് കനത്ത താക്കീതായിരുന്നു റാലി. ജില്ലാ ഭാരവാഹികളായ  സി കെ ഹസൈനാര്‍ സഖാഫി, വി പി എം ഇസ്ഹാഖ്, അബ്ദുർറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബുർറഹ്മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് റാലിക്ക് നേതൃത്വം നല്‍കി.

Latest