Connect with us

National

രാഷ്ട്രീയ നേതാവെന്നാല്‍ 'ഫോര്‍ച്യൂണര്‍' കൊണ്ട് ആളുകളെ ഇല്ലാതാക്കുക എന്നല്ല: ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്

ആശിഷ് മിശ്രയെ പരോക്ഷമായി വിമര്‍ശിച്ച് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്ല പെരുമാറ്റത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ലക്‌നോ| ലഖിംപുര്‍ ഖേരി സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ പരോക്ഷമായി വിമര്‍ശിച്ച് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്ല പെരുമാറ്റത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവാകുക എന്നാല്‍ ആരെയെങ്കിലും ”ഫോര്‍ച്യൂണര്‍’ കൊണ്ട് ഇല്ലാതാക്കുക എന്നല്ലെന്നും സ്വതന്ത്ര ദേവ് സിങ് തുറന്നടിച്ചു. ആശിഷ് മിശ്ര അറസ്റ്റിലായതിന് പിന്നാലെയാണ് സ്വതന്ത്ര ദേവ് സിങ്ങിന്റെ ഈ പരാമര്‍ശം.

നേരത്തേ, കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലില്‍ സഹകരിക്കാതിരുന്നതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കാന്‍ യു.പി. പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

Latest