Kerala
ഇര്‍ഷാദ് കൊല്ലപ്പെട്ടതാണെന്ന് പോലീസ്; സ്ഥിരീകരിച്ച് ഡി എന്‍ എ പരിശോധനാ ഫലം

പേരാമ്പ്ര | സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയിരുന്ന ഇര്‍ഷാദ് കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ഡി എന്‍ എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊയിലാണ്ടിയില്‍ കണ്ടെത്തിയത് ഇര്‍ഷാദിന്റെ മൃതദേഹം തന്നെയാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകമാണെന്നും പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് പന്തിരിക്കരയില്‍ നിന്നാണ് ഇര്‍ഷാദിനെ കാണാതായിരുന്നത്.
ഇര്‍ഷാദിനെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയെ തുടര്‍ന്നാണ് പരാതിപ്പെടാന്‍ വൈകിയത്. ഇര്‍ഷാദ് ആത്മഹത്യ ചെയ്യില്ല. നീന്തലറിയാവുന്ന ഇര്‍ഷാദ് മുങ്ങിമരിക്കില്ല. പുഴയില്‍ മണല്‍ വാരി പരിചയമുണ്ട് ഇര്‍ഷാദിന്. പോലീസിനെതിരെയും ഇര്‍ഷാദിന്റെ കുടുംബം ആരോപണമുയര്‍ത്തി. ഡി എന്‍ എ പരിശോധനക്ക് അപേക്ഷിച്ചിട്ടും മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടുകൊടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ജൂലൈ ആറിന് പന്തിരിക്കരയില്‍ നിന്നാണ് ഇര്‍ഷാദിനെ കാണാതായത്. ഇര്‍ഷാദിനെ കൊല്ലുമെന്ന് സ്വര്‍ണക്കടത്തു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു