Kerala
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ഇ ആര്‍ ബേബി ആണ് മരിച്ചത്.

തൃശൂര്‍ | തൃശൂരില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ഇ ആര്‍ ബേബി ആണ് മരിച്ചത്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിയാണ്.
രാവിലെ തേക്കിന്‍കാട് മൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ഡ്യൂട്ടിയിലുണ്ടായിരുന്നു. പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
---- facebook comment plugin here -----