Connect with us

vd satheeshan press meet

പോലീസ് നടപ്പാക്കുന്നത് ഇരട്ടനീതി: വി ഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കും; സാംസ്‌കാരിക നായകര്‍ സര്‍ക്കാറിന്റെ ഔദാര്യം പറ്റുന്നവര്‍

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തിന് പോലീസ് കേസെടുക്കുന്നില്ല. കോണ്‍ഗ്രസുകാരന്റെ കാല് തല്ലിയൊടിച്ചതിന് എടുത്തത് ജാമ്യം ലഭിക്കുന്ന കേസ്. പോലീസുകാരനെ ഡി വൈ എഫ് ഐക്കാര്‍ അടിച്ചിട്ടും കേസെടുക്കുന്നില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗാന്ധി പ്രതിമ തകര്‍ത്തിട്ടും സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാറിന്റേയും സി പി എമ്മിന്റെ ഔദാര്യം പറ്റുന്നവരാണ് സാംസ്‌കാരിക നായകര്‍.
വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. ഇ പി ജയരാജനടക്കമുള്ള സി പി എം നേതാക്കള്‍ ഈ വിഷയത്തില്‍ അഭിപ്രായം മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മാറ്റിപ്പറയുന്നത്‌.  വധശ്രമമെന്ന് വരുത്തിതീര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കൊല്ലുമെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കുന്നു. താന്‍ കേരളം വിട്ടാലോ എന്ന് ആലോചിക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാകും പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Latest