Kerala
ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകരുത് - പി എം എ സലാം
വെള്ളാപ്പള്ളിയുടെ നിലപാട് യു ഡി എഫിന് സഹായകരമായെന്നും ഇനിയും സഹായിച്ചാല്‍ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പി എം എ സലാം പറഞ്ഞു.
തിരുവനന്തപുരം| ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഫല പ്രഖ്യാപനത്തിന്റെ ആദ്യ റൗണ്ടില്‍ പിന്നോട്ട് പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
എസ് ഡി പി ഐ – സി പി എം കൂട്ടുകെട്ട് യു ഡി എഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും ദുരിതാശ്വാസനിധിയില്‍ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സര്‍ക്കാര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സാലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യു ഡി എഫിന് സഹായകരമായെന്നും ഇനിയും സഹായിച്ചാല്‍ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പി എം എ സലാം പറഞ്ഞു.
---- facebook comment plugin here -----

