Connect with us

National

ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം കഴിവുകേടിന്റെ തെളിവ്: രാഹുല്‍ ഗാന്ധി

ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണ് മോദി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ വിദേശ നാണ്യവും ഇന്ധന സുരക്ഷയും ഉറപ്പുവരുത്താന്‍ പൗരന്‍മാര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന പ്രസ്താവന പ്രധാനമന്ത്രി മോദിയുടെ കഴിവുകേടിന്റെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി.

ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണ് മോദി. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ജനങ്ങളെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ സ്വയം നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് കൂടുതല്‍ നടപടികള്‍ വരും. ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും നിര്‍ദ്ദേശങ്ങള്‍ ഏറ്റെടുക്ക. ഭാഗിക ലോക്ക്ഡൗണ്‍ തല്ക്കാലം പരിഗണനയില്‍ ഇല്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിനാണ് മോദിയുടെ അഭ്യര്‍ഥന.

കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതില്‍ പരമാവധി നിയന്ത്രണം വേണം. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകള്‍ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാര്‍പൂളിംഗ് അടക്കം നടപ്പാക്കണം. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. മെട്രോ ഉള്ള നഗരങ്ങളില്‍ ആ സൗകര്യം ഉപയോഗിക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണ- മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

 

Latest