Connect with us

Kerala

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം

മൂന്നാംഘട്ട അലോട്ട്‌മെന്റിലെ വിദ്യാര്‍ഥികളുടെ പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചുവരെ

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.അതേ സമയം മൂന്നാംഘട്ട അലോട്ട്‌മെന്റിലെ വിദ്യാര്‍ഥികളുടെ പ്രവേശനം ഇന്ന് വൈകിട്ട് അഞ്ചുവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്‌മെന്റിന് മുമ്പായി മാനേജ്മെന്റ് അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.

അലോട്ട്‌മെന്റ് കിട്ടിയിട്ടും അതത് സ്‌കൂളുകളില്‍ എത്താത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം.

 

Latest