Connect with us

Kannur

തോട്ടട സംഘര്‍ഷം; കൊല്ലപ്പെട്ടത് ബോംബുമായി എത്തിയയാള്‍ തന്നെയെന്ന് സ്ഥിരീകരണം

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിലെ തോട്ടടയില്‍ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ ആള്‍ തന്നെയാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജിഷ്ണുവിന്റെ എതിര്‍ ചേരിയില്‍ ഉള്‍പ്പെട്ട സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബാണ് ജിഷ്ണുവിന്റെ തലയില്‍ പതിച്ച് പൊട്ടിയത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.

തോട്ടടയിലെ വിവാഹ വീട്ടില്‍ രാത്രി സത്കാരം കഴിഞ്ഞ് സംഗീത പരിപാടി നടന്നിരുന്നു. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വധൂഗൃഹത്തില്‍ വച്ചുള്ള വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും സംഘവും വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ജിഷ്ണു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊട്ടാതിരുന്ന ബോംബ് പോലീസ് നിര്‍വീര്യമാക്കി.

 

 

---- facebook comment plugin here -----

Latest