International
ന്യൂയോര്‍ക്കില്‍ വിമാനാപകടം; ഇന്ത്യന്‍ വംശജ മരിച്ചു
റോമ ഗുപ്ത (63) ആണ് മരിച്ചത്.
ആല്‍ബനി| അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. റോമ ഗുപ്ത (63) ആണ് മരിച്ചത്. റോമയുടെ മകള്‍ റീവ ഗുപ്ത (33), പൈലറ്റ് പരിശീലകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പൊള്ളലേറ്റ ഇവരെ സ്റ്റോണി ബ്രൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒറ്റ എഞ്ചിന്‍ പൈപ്പര്‍ ചിരോക്കി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലോങ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം. കോക്പിറ്റില്‍ നിന്ന് പുക ഉയരുന്ന വിവരം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോങ് ഐലന്‍ഡില്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.







