Connect with us

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ല: കെ എന്‍ ബാലഗോപാലിന് സാധ്യത

പിണറായി വിജയന്‍ നാളെ ക്ലിഫ് ഹൗസ് ഒഴിയും

Published

|

Last Updated

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് മാറി നില്‍ക്കുന്നത് എന്നാണ് സൂചന.

സി പി ഐ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. സി പി ഐ നേതാവ് കെ രാജന്‍ പ്രതിപക്ഷ ഉപനേതാവായേക്കും.

നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍ പതിപക്ഷ സ്ഥാനത്തെ കുറിച്ച് ധാരണയുണ്ടായേക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ ഡി എഫ് നേരിട്ടത്.

പരാജയത്തിന് ശേഷം പിണറായി വിജയന്‍ നാളെ ക്ലിഫ് ഹൗസ് ഒഴിയും. ചിന്താ ഫ്ളാറ്റില്‍ മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്ളാറ്റിന്റെ മുറി.

യുഡി എഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.

Content Highlights:
Following the LDF’s severe defeat in the assembly elections, reports suggest that Pinarayi Vijayan will not take up the position of Opposition Leader due to health issues and accountability. CPI Central Committee member KN Balagopal is likely to become the Opposition Leader while K Rajan may become the Deputy Leader. Pinarayi Vijayan is expected to vacate Cliff House tomorrow and move to a flat provided by the party. Under the new results, the UDF won 102 seats, the LDF secured 35, and the NDA historically gained 3 seats.

Latest