Connect with us

Kerala

ഔദ്യോഗിക വാഹനവും അകമ്പടിയുമില്ല; പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി

സ്വീകരിക്കാനെത്തിയത് എകെജി സെന്ററിലെ വാഹനം

Published

|

Last Updated

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോല്‍വിക്ക് പിന്നാലെ അതിവേഗം രാജിവച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. എകെജി സെന്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വി ശിവന്‍കുട്ടി, വി റോയ്, എ എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാനെത്തി. അകമ്പടി വാഹനം ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയൊടെയായിരുന്നു യാത്ര.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് പിണറായി വിജയന്‍ പോകുന്നത്. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒരു ചിരിമാത്രമായിരുന്നു മറുപടി. നാളെത്തെ സെക്രട്ടറിയേറ്റിനുശേഷം പിണറായി വിജയന്‍ കണ്ണൂരില്‍ മടങ്ങിപോകും. കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല.

ഭരണ മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കുകയായിരുന്നു. തലസ്ഥാനത്തെ പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
140 സീറ്റുകളില്‍ യു ഡി എഫ് 102 എണ്ണം നേടിയപ്പോള്‍ എല്‍ ഡി എഫിന് 35 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്‍ ഡി എ മൂന്ന് സീറ്റ് നേടി.

Content Highlights:
Pinarayi Vijayan arrived in Thiruvananthapuram following the LDF’s heavy defeat in the assembly elections where the UDF secured 102 seats. He submitted his resignation via a special messenger to Governor Rajendra Vishwanath Arlekar, who requested him to continue as caretaker CM until the new government is formed. After arriving at the airport, he headed straight to Cliff House and is expected to return to Kannur after tomorrow’s secretariat meeting.

 

 

Latest