Kerala
വ്രതവിശുദ്ധിയിൽ വിശ്വാസികൾ
തമിഴ്നാട്ടിലും ബെംഗളൂരുവിലും ഉത്തരേന്ത്യയിലും പശ്ചിമ ബംഗാളിലും ഇന്ന് തന്നെയാണ് വ്രതാരംഭം.

കോഴിക്കോട് | മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ ഞായറാഴ്ച റമസാന്‍ ഒന്നാണെന്ന് ഖാസിമാര്‍ പ്രഖ്യാപിച്ചു. മലപ്പുറം ചെട്ടിപ്പടിയിലാണ് അമ്പിളിക്കല കണ്ടത്. ശഅബാന്‍ 29 (ശനി)ന് റമസാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ഇന്ന് (ഞായര്‍) റമസാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്‌ലിയാര്‍, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. തമിഴ്നാട്ടിലും ബെംഗളൂരുവിലും ഉത്തരേന്ത്യയിലും പശ്ചിമ ബംഗാളിലും ഇന്ന് തന്നെയാണ് വ്രതാരംഭം.
---- facebook comment plugin here -----