Connect with us

Kerala

ടൊവിനൊക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍; വി എസ് സുനില്‍ കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ കുമാറിന് നോട്ടീസ് അയച്ചു

Published

|

Last Updated

തിരുവനന്തപുരം |  നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ കുമാറിന് നോട്ടീസ് അയച്ചു. ടൊവിനോയുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് എന്‍ഡിഎ പരാതി നല്‍കിയതിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കൂടി കേട്ടശേഷമാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ടൊവിനോ എന്ന് അറിഞ്ഞടുടന്‍ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തുവെന്ന് സുനില്‍ കുമാര്‍ വിശദീകരിച്ചിരുന്നു.

 

ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് വി എസ് സുനില്‍കുമാര്‍ ടൊവിനോയെ കണ്ടപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് സുനില്‍ കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നത്. ചിത്രത്തില്‍ തൃശൂരിന്റെ മിന്നും താരങ്ങളെന്ന ക്യാപ്ഷന്‍ ഉള്‍പ്പെടുത്തി സിപിഐ ചിഹ്നവും വി എസ് സുനില്‍കുമാറിനെ വിജയിപ്പിക്കുക എന്ന വാക്യവും ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി ഉയര്‍ന്നത്. തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുമെന്നും ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂചിപ്പിച്ചതിന് പിന്നാലെ തന്നെ സുനില്‍ കുമാര്‍ ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

 

Latest