Connect with us

National

അസമില്‍ പിഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

മറ്റൊരു നിരോധിത സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

|

Last Updated

ഗുവാഹത്തി| നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) അസമിലെ രണ്ട് ഉന്നത നേതാക്കളെ ബാര്‍പേട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ അബു സമ അഹമ്മദ് പിഎഫ്ഐയുടെ അസം യൂണിറ്റ് പ്രസിഡന്റും ജാക്കീര്‍ ഹുസൈന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

മറ്റൊരു നിരോധിത സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്‌ഐ) നേതാവ് സാഹിദുല്‍ ഇസ്ലാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 1.5 ലക്ഷം രൂപയും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമപ്രകാരം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്രം പിഎഫ്‌ഐയെ നിരോധിച്ചിരുന്നു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ’ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐയും അതിന്റെ അനുബന്ധ സംഘടനകളും ഏര്‍പ്പെടുന്നുണ്ടെന്നും പൊതുസമാധാനവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

പിഎഫ്‌ഐയെ കൂടാതെ അതുമായി ബന്ധപ്പെട്ട സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

 

 

Latest