Connect with us

Kerala

പേഴ്സനൽ സ്റ്റാഫ് പട്ടിക: പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി റിയാസ്

ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ എത്ര പേരുണ്ട്, ആരൊക്കെയാണ് അവർ എന്ന വിവരങ്ങളൊന്നും ഇന്ന് രഹസ്യമല്ല.

Published

|

Last Updated

തിരുവനന്തപുരം | തന്റെ പേഴ്സനൽ സ്റ്റാഫുകൾ എന്ന പേരിൽ ഇരുപതോളം പേർ വരുന്ന പട്ടിക സാമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലാണ് അദ്ദേഹം മറുപടി നൽകിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നതാണ് പൊതുവെയുള്ള നിലപാട്. എന്നാൽ സോഷ്യൽ മീഡിയ വഴി ചിലർ അതു തന്നെ ആവർത്തിക്കുന്ന സാഹചര്യം വന്നുപെട്ടതിനാൽ ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.

ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ എത്ര പേരുണ്ട്, ആരൊക്കെയാണ് അവർ എന്ന വിവരങ്ങളൊന്നും ഇന്ന് രഹസ്യമല്ല. അവരുടെ പേരു വിവരം സർക്കാർ ഉത്തരവിലും ഡയറിയിലും വെബ്‌സൈറ്റിലും ഒക്കെയുണ്ടാകും. എന്നാൽ, ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട്.

നിലവിലുള്ള എന്റെ സ്റ്റാഫിലെ ഒരാളുടെ പേരുമില്ലാത്ത ഒരു പട്ടിക ആരൊക്കെയോ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ഇക്കാര്യത്തിൽ തെറ്റിധാരണ ഒരാൾക്കുമുണ്ടാവരുത് എന്നതിനാൽ, ഇതൊരു വ്യാജ പ്രചരണം മാത്രമാണ് എന്ന കാര്യം ഇവിടെ വ്യക്തമാക്കുകയാണെന്നും അദ്ദേഹം കുറിച്ചു.