Aksharam Education
പി ജി ദന്തൽ: ഓപ്ഷൻ നൽകാം
ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്/ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്കും ഫീസ് ഇളവിന് അർഹരായ മറ്റ് വിഭാഗങ്ങൾക്കും 5,000 രൂപയാണ് ഫീസ്.
കേരളത്തിലെ ഗവ. ദന്തൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2026 പി ജി ദന്തൽ കോഴ്‌സിലേക്ക് ഒന്നാംഘട്ട അലോട്ട്‌മെന്റിനായി ഈ മാസം 30ന് രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷൻ നൽകാം. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫോൺ: 0471-2332120, 0471-2338487.
ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്/ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്കും ഫീസ് ഇളവിന് അർഹരായ മറ്റ് വിഭാഗങ്ങൾക്കും 5,000 രൂപയാണ് ഫീസ്.
അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് കൗൺസലിംഗ് നടപടികൾ പൂർത്തിയായ ശേഷം തുക തിരികെ നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ രജിസ്‌ട്രേഷൻ ഫീസ് കോഴ്‌സ് ഫീസിൽ ക്രമീകരിക്കുന്നതാണ്.
ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കൂ. തപാൽ, ഫാക്‌സ്, ഇ-മെയിൽ എന്നിവ വഴിയുള്ള ഓപ്ഷനുകൾ സ്വീകരിക്കില്ല. കൂടാതെ, രണ്ടാംഘട്ട കൗൺസലിംഗിൽ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും നിലവിലുള്ള ഓപ്ഷനുകൾ സ്ഥിരീകരിക്കാനോ നീക്കം ചെയ്യാനോ പുനഃക്രമീകരിക്കാനോ മാത്രമാണ് അവസരമെന്നും അധികൃതർ അറിയിച്ചു. മൂന്നാം/അവസാന ഘട്ടത്തിൽ മാത്രമാണ് വീണ്ടും പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ അനുവദിക്കുക.
Content Highlights:
Online option registration for the first phase of 2026 PG Dental course admissions in Kerala has commenced via the official CEE portal. Candidates can register options until August 30 by paying the required security deposit. Officials clarified that new option registrations will not be allowed during the second phase.




