Connect with us

Kerala

മലമൂത്ര വിസർജനം നടത്തിയതിന് അങ്കണവാടിയിൽ കുട്ടിക്ക് മർദനം; അധ്യാപികയ്ക്ക് സസ്പെൻഷൻ

വൈകിട്ട് കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കാലിൽ മർദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ വിവരം അന്വേഷിച്ചത്.

Published

|

Last Updated

കോഴിക്കോട് | മലമൂത്ര വിസർജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മർദിച്ചതായി പരാതി. കോഴിക്കോട് കൊയിലാണ്ടി പുതുക്കുടി അങ്കണവാടിയിലെ അധ്യാപിക രേഷ്മയ്ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയത്. പരാതിക്ക് പിന്നാലെ അധ്യാപികയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

വ്യാഴാഴ്ച അങ്കണവാടിയിൽ വെച്ച് കുട്ടി മലമൂത്ര വിസർജനം നടത്തിയതിനെ തുടർന്നാണ് അധ്യാപിക മർദിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. വൈകിട്ട് കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കാലിൽ മർദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ വിവരം അന്വേഷിച്ചത്. തുടർന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് മർദനവിവരം അറിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്.

പിന്നാലെ കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഐസിഡിഎസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും കേസ് അന്വേഷിച്ചുവരികയാണ്.

Content Highlights: An Anganwadi teacher in Koyilandy, Kozhikode was suspended following allegations of beating a child for defecating. Relatives noticed assault marks on the child’s leg and filed complaints with the police and Childline. Both the police and ICDS have launched an investigation into the incident.

Latest