Connect with us

Kerala

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്‌

ബസ് ഡ്രൈവര്‍മാരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Published

|

Last Updated

മലപ്പുറം| കിഴിശ്ശേരി മുണ്ടപ്പറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. വിളയില്‍-എടവണ്ണപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘റോഡ് കിംഗ്’ ബസും, കൊണ്ടോട്ടി-അരീക്കോട് റൂട്ടിലോടുന്ന ‘ഇഖ്‌റ’ ബസുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍മാരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തെത്തുടര്‍ന്ന് മേഖലയില്‍ അല്പനേരം ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Content Highlights: Twenty people, including students, sustained injuries in a head-on collision between two private buses in Kizhisseri, Munduparamba. One of the bus drivers is in critical condition following the crash on the Vilayil-Edavannappara route. Local residents and police promptly aided the victims and restored traffic in the area.

Latest