Connect with us

Kerala

നെടുമങ്ങാട് മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതിയായ ഡോക്ടര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് ഡോക്ടറുടെ വാദം.

Published

|

Last Updated

തിരുവനന്തപുരം| നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എന്‍ കെ വിനുവിനെയാണ് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടില്‍ നിന്നാണ് വിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് ഡോക്ടറുടെ വാദം.

വിനു ഒ പി യില്‍ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടര്‍ ചികിത്സ തേടിയെത്തിയിരുന്നു. സര്‍ജനായ വിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമില്‍ ഉച്ചയ്ക്കുശേഷം എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വിനുവിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടി ഇന്നുണ്ടാകും.  പിജി ഡോക്ടറുടെ പരാതിയില്‍ വിനുവിനെതിരെ നെടുമങ്ങാട് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: Nedumangad District Hospital surgeon Dr NK Vinu was arrested and suspended after a PG medical student filed a sexual assault complaint against him. Police took him into custody from his Kumarapuram residence, though he denied the allegations. Departmental action follows the police case.

---- facebook comment plugin here -----

Latest